
മാവോയിസ്റ്റ് നേതാവ് സിനോജിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. കാടിനുള്ളില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് ശരീരം മറവു ചെയ്തെന്നുമാണ് മാവോയിസ്റ്റുകള്‍ ആദ്യം വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ സിനോജ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഈ സാഹചാര്യം കണക്കിലെടുത്താണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് സിനോജിന്റെ വീട്ടുകാർ പരാതി നല്‍കിയത്. പരാതി ഗൗരവത്തിലെടുക്കുമെന്നും അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
മാവോയിസ്റ്റ് നേതാവിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് സഹോദരന്‍ കണ്ണനാണ് തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയത്. സിനോജിന്‍റെ മൃതദേഹം മറവു ചെയ്തത് കണ്ടെത്തിയാല്‍ മാത്രമേ, അന്വേഷണം മുന്നോട്ട് പോകാനാകൂ. ആയതിനാല്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തേക്കും.
Post Your Comments