KeralaLatest NewsNews

മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ടു സി.പി.എമ്മില്‍ അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ വിഷയം ഗൌരവ പൂര്‍വ്വം തന്നെ ചര്‍ച്ച ചെയ്യും

അഷ്ടമി രോഹിണി ദിനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരിലെത്തിയതും വഴിപാട് നടത്തിയതും. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തു വരികെയായിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന് ക്ഷേത്ര ദര്‍ശനത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇഎംഎസ് അക്കാദമയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ക്ലീസില്‍ ഇതുുമായ ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദര്‍ മാസറ്റര്‍ നല്‍കിയ മറുപടി പാര്‍ട്ടി നേതൃത്വത്തിന്‍റെ അതൃപ്തിയാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button