Latest NewsInternationalGulf

അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം

മസ്‌കറ്റ് ; അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം. ഒമാനിലെ മസ്കറ്റിൽ 12 വര്‍ഷമായി സൂര്‍ സര്‍ക്കാര്‍ ആശുപത്രി സ്റ്റോര്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ കൈതേരി പാലം സ്വദേശി റിജീഷ് (35) ആണ് മരിച്ചത്. ഒമാനിലുണ്ടായിരുന്ന കുടുംബസമേതം റിജീഷ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയതെന്നും ശേഷം വെള്ളിയാഴ്ച തിരികെ വരാനിരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സൂറിലെ കായിക രംഗത്തെ സ്ഥിര സാന്നിധ്യമായിരുന്നു റിജീഷ് ഭാര്യയും മകനുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button