Latest NewsNewsIndia

മൊബൈൽ വാങ്ങാൻ ഒരച്ഛൻ ചെയ്തത് ഞെട്ടിപ്പിക്കുന്നത്

ഭുവനേശ്വര്‍: പുത്തൻ മൊബൈലും മദ്യവും വാങ്ങുന്നതിനായി അച്ഛന്‍ 11 മാസം പ്രായമുള്ള മകനെ വിറ്റു. ഒഡീഷ്യയിലെ ഭദ്രക് ജില്ലയിലാണ് ഇത്തരത്തിലൊരു ക്രൂര സംഭവം അരങ്ങേറിയത്.

തൂപ്പുകാരനായ മുഖിയാണ് ഇത്തരത്തിലൊരു ക്രൂര പ്രവർത്തി ചെയ്തത്. 25,000 രൂപയ്ക്കാണ് ഇയാള്‍ കുട്ടിയെ വിറ്റത്. കിട്ടിയ പണത്തിൽ നിന്ന് 2,000 രൂപ മുടക്കി ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുകയും മകള്‍ക്കായി 1500 രൂപയ്ക്ക് വെള്ളിക്കൊലുസും ഭാര്യയ്ക്കായി ഒരു സാരിയും വാങ്ങി. ബാക്കി തുകയ്ക്ക് മദ്യപിക്കുകയും ചെയ്തു.

മുഖിക്ക് സ്ഥിരം വരുമാനമില്ലാത്തതാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തത്. മകനെ നഷ്ടപെട്ടതിന്റെ വിഷമത്തില്‍ കഴിയുന്ന 60 കാരനായ സോമനാഥ് സേത്തിക്കാണ് ഇയാൾ മകനെ വിറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button