തേക്കടി: പെരിയാര്‍ വന്യജീവിസങ്കേതത്തിൽ ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ എത്തുന്ന അംഗപരിമിതർക്കാണ് ഓട്ടോയുടെ സേവനം ലഭ്യമാകുന്നത്. ഒരുമാസം മുന്‍പാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ചില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ എത്തിയത്. കേരളത്തിലെ തന്നെ ആദ്യ ഇലക്‌ട്രിക് ഓട്ടോറിക്ഷയാണിത്.
തേക്കടിയിലെ വാഹന പാര്‍ക്കിങ് ആന വച്ചാലിലേക്ക് മാറ്റിയതോടെ തേക്കടിയിലേക്കെത്തുന്ന സഞ്ചാരികള്‍ വനം വകുപ്പിന്റെ ഡീസല്‍ ബസുകളിലാണ് തേക്കടിയിലേക്ക് പോകുന്നത്. ഈ ബസുകള്‍ ഒഴിവാക്കി ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളില്‍ സഞ്ചാരികളെ തേക്കടിയിലേക്ക് കൊണ്ടു പോകുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ പടിയായാണ് ബാറ്ററി ഓട്ടോറിക്ഷ വാങ്ങിയത്.
ആദ്യ പടിയായി തേക്കടിയിലെത്തുന്ന അംഗപരിമിതര്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ ജീവനക്കാര്‍ക്കു വേണ്ടിയുമാണ് ബാറ്ററി ഓട്ടോറിക്ഷയുടെ സേവനം പ്രയോജനപ്പെടുത്തുക. കുമളിയില്‍നിന്നും ബോട്ട് ലാന്റിങ് വരെ 20 രൂപ മാത്രമാണ് അംഗപരിമിതരില്‍ നിന്നും ഈടാക്കുക. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ ബാറ്ററി ഓട്ടോറിക്ഷ ഓടിക്കാം. അഞ്ചുമണിക്കൂറാണ് ചാര്‍ജിങ് സമയം കൂടുതൽ ബാറ്ററി വാഹനങ്ങൾ തേക്കടിയിൽ എത്തിക്കാൻ വനം വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Post Your Comments