
ക്ഷേത്ര പരിസരത്ത് നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയവര്‍ പിടിയിലായി.സംഭവത്തില്‍ മോഡലിനെയും കാമറാമാനെയുമാണ് പിടികൂടിയത്. ഈജിപ്തിലെ ലക്‌സോര്‍ ക്ഷേത്രത്തില്‍ നഗ്‌നയായതിനാണ് ബെല്‍ജിയം സ്വദേശിയായ മോഡല്‍ മരിസ പേപനെയും ജെസ്സി വാക്കറിനെയും ഒരു രാത്രി തടവിലാക്കിയത്. മോഡല്‍ മരിസ പേപനൈയൊണ് സംഭവം വെളിപ്പെടുത്തിയത്. ഈജിപ്തിലെ ചരിത്രപ്രധാന കേന്ദ്രങ്ങളില്‍ ഫോട്ടോ ഷൂട്ട് നടത്താനാണ് മോഡല്‍ കാമാറമാറനും ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി ജിസ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരന് കൈക്കൂലി നല്‍കി അവിടെ ഫോട്ടോ ഷൂട്ട് നടത്തി.
പക്ഷേ ലക്‌സോറില്‍ ഇതു സാധ്യമായില്ല. ഇതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ‘കഴിഞ്ഞ രണ്ടു വര്‍ഷമായി വന്യവും സ്വതന്ത്രമായി 50 രാജ്യങ്ങളിലൂടെ യാത്രചെയ്തിട്ടും ഇത്തരത്തില്‍ ഒരനുഭവം ആദ്യമായാണെന്ന്’ മരിസ പറയുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും തങ്ങളുടെ ചിത്രീകരണം കലയാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ നഗ്‌നതയും കലയും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ അവര്‍ക്കായില്ല. കലയെ ലൈംഗികതയോ അശ്ലീലമോ ആയാണ് കാണുന്നതെന്നും മോഡല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം നടന്നത്.
ആളുകള്‍ കേഷത്രത്തില്‍ ഇല്ലാത്ത സമയമാണ് ഷൂട്ട് നടത്തിയത് . പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. അവര്‍ ഞങ്ങളെ പോലീസില്‍ ഏല്‍പ്പിച്ചു. മണിക്കൂറുകള്‍ക്കു ശേഷം കോടതിയില്‍ ഹാജാരാക്കി. ഒടുവില്‍ ഇനി ഇത്തരം നാണംകെട്ട കാര്യങ്ങള്‍ ചെയ്യരുതെന്ന് താക്കീത് സ്വരത്തില്‍ പറഞ്ഞു. അത് ഞങ്ങള്‍ തലയാട്ടി സമ്മതിക്കുകയും െചയ്തു. തുടര്‍ന്നാണ് സ്വതന്ത്രയാക്കിയതെന്നും മോഡല്‍ പറഞ്ഞു.
പോലീസില്‍ നിന്നു രക്ഷപെടാന്‍ ഇതിനകം പകര്‍ത്തിയ ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നു. ഹോട്ടലില്‍ എത്തിയ ഉടന്‍ പ്രത്യേക സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വീണ്ടെടുക്കുകയായിരുന്നെന്നും മോഡല്‍ അറിയിച്ചു. പിന്നീട് അവര്‍ തന്നെ ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
Post Your Comments