കാഞ്ഞിരപ്പള്ളി: കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖലയിൽ കനത്ത മഴ. വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടി. വെള്ളം കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മൂപ്പൻ മലയിൽ ഉരുൾപൊട്ടിയുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങൾ ഒലിച്ചു പോയി. അതെ സമയം മുണ്ടക്കയം ഇളംകാട് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. കൂട്ടിക്കൽ പാലത്തിനുമുകളിലൂടെ വെള്ളം ഒഴുകിയതിനെ തുടർന്നു റോഡ് ഗതാഗതം തടസപ്പെട്ടു. ഏന്തയാർ പാലത്തിൽ വെള്ളം കയറാൻ 2 അടി മാത്രമാണ് അവശേഷിക്കുന്നതെന്നും ഏന്തയാർ, ഇളംകാട് മേഖലയിൽ മറ്റിടങ്ങളിലും ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. അതേസമയം ഇടുക്കി ജില്ലയിൽ കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് ഉരുൾപൊട്ടി.ആളപായമില്ല. ഇവിടെ വൻ കൃഷി നാശം നേരിട്ടു.
Post Your Comments