ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന് അവസാന ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ഫുട്ടേജ് പോലീസിനു ലഭിച്ചു. ടോയ്ലറ്റിന്റെ പുറത്തുസ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടി ടോയ്ലെറ്റിലേക്ക് കയറി മിനിറ്റുകള്‍ക്കുശേഷം കേസിലെ പ്രതിയായ അശോക് കുമാർ ടോയ്ലെറ്റിലേക്ക് കയറിപോകുന്നതും കുറച്ചുസമയത്തിനുശേഷം രക്തത്തില്‍ കുളിച്ച കുട്ടി ടോയ്ലറ്റിന്റെ ഭിത്തിയില്‍ പിടിച്ചശേഷം കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാന് ഇന്റര്‍നാഷണലിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന് ഠാക്കൂറിനെ സ്കൂളിന്റെ ടോയ്ലറ്റിന് സമീപം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ സ്കൂള്‍ ബസ് കണ്ടക്ടര്‍ കൊലപാതകക്കുറ്റം സമ്മതിച്ചു. കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ് വ്യക്തമാക്കുകയുണ്ടായി.
Post Your Comments