Latest NewsIndiaNewsCrime

വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചു ; യുവാവ് കൂട്ടുകാരിയെ കൊന്നു

ഹൈദരാബാദ്: വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ച കൂട്ടുകാരിയെ യുവാവ് പാറക്കെട്ടിനു മുകളില്‍ നിന്ന് തള്ളിയിട്ടു കൊന്നു. ചാന്ദ്നി ജയിന്‍ എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ചാന്ദ്നിയുടെ സുഹൃത്തായ സായി കിരണ്‍ ആണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു.

ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധം തുടരാനും കിരണിനെ വിവാഹം കഴിയ്ക്കാനുമായിരുന്നു ചാന്ദ്നിയുടെ ആഗ്രഹം. എന്നാല്‍ ഇതിന് താല്പര്യമില്ലാതിരുന്ന സായി കിരണ്‍ ചാന്ദ്നിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞു വീട്ടില്‍ നിന്ന് പുറത്ത് പോയ ചാന്ദ്നി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ആണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. സായി കിരണും ചാന്ദ്നിയും ഓട്ടോയില്‍ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതോടെയാണ് കൊലപാതകത്തിനു പിന്നില്‍ സായി കിരണ്‍ ആണെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button