ദുബായ്: ബോഡി ബില്‍ഡിങ് മരുന്നുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ദുബായ്. ശരീര ശക്തി കൂട്ടാനുള്ള (ബോഡി ബില്‍ഡിങ്) മരുന്നുകള്‍ ഓണ്‍ലൈന്‍വഴി വില്പന നടത്തരുതെന്ന് ദുബായ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ബോഡി ബില്‍ഡിങ്ങിനു ഉപയോഗിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്ന മരുന്നാണ് ഓണ്‍ലൈനായി വില്‍ക്കരുതെന്നു നിര്‍ദേശിച്ചിരിക്കുന്നത്. വിഷാദരോഗങ്ങള്‍, പുരുഷന്മാര്ക്ക് സിന്തറ്റിക് ഹോര്‍മോണ്‍ കൂടുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും കരള്‍, കിഡ്നി എന്നിവക്ക് ഗുരുതരമായ തകരാറും ഇവ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശപ്രകാരം അമിതമായി ബോഡി ബില്‍ഡിങ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബോധവത്കരണം നടത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു.ആശുപത്രികളിലെ ഡയറക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്ന് പൊതു ആരോഗ്യപദ്ധതിയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന് അല്‍ അമീരി അറിയിച്ചു.
Post Your Comments