തിരുവനന്തപുരം•ബള്‍ബിന്റെ അവശിഷ്ടം കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്.
ആഹാരത്തോടൊപ്പം സിഎഫ്എല്‍ ബള്‍ബിന്റെ ഭാഗങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ബണ്ടി ചോറിനെ ഉച്ചയ്ക്ക് 2.16ന് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ബണ്ടി ചോറിനെ അഡ്മിറ്റാക്കുകയായിരുന്നു
Post Your Comments