ന്യൂഡല്‍ഹി : മെട്രോയില്‍ വാതിലടയ്ക്കാതെ ഒരു യാത്ര നടക്കുന്ന പതിവില്ല. പക്ഷേ ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് മെട്രോ യാത്രയില്‍ വാതില്‍ അടച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
എല്ലാ വാതിലുകളിലും അടഞ്ഞാല്‍ മാത്രമേ സാധാരണ മെട്രോ യാത്ര പുറപ്പെടാറുള്ളൂ. പക്ഷേ ഡല്‍ഹി ചൗദരി ബസാര്‍ മുതല്‍ കശ്മീര്‍ ഗേറ്റ് വരെയുള്ള യെല്ലോ ലൈനിലൂടെയാണ് വാതില്‍ അടക്കാതെ മെട്രോ യാത്ര നടത്തിയത്. സാങ്കേതിക തകരാര്‍ എന്നു മാത്രമാണ് അധികൃതര്‍ പറയുന്നത് . സംഭവത്തില്‍ റെയില്‍വേ അന്വേഷണം തുടങ്ങി.
മെട്രോ ട്രെയിന്റെ ഒരു വാതിലിന് മാത്രമാണ് ഈ പ്രശ്‌നമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു ഡിഎംആര്‍സി ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments