Latest NewsNewsIndia

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് കൈലാഷ് സത്യാര്‍ത്ഥി പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് കൈലാഷ് സത്യാര്‍ത്ഥി പ്രതികരിക്കുന്നു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ലങ്കേഷിന്റെ കൊലപാതകമെന്ന് അദ്ദേഹം പറയുന്നു.

റയാന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും, കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിവേണമെന്നും സത്യാര്‍ത്ഥി ആവശ്യപ്പെട്ടു. ഭരത് യാത്രയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കുട്ടികളെ കടത്തുന്നതിനും ലൈംഗിക ചൂഷണത്തിനുമെതിരായ കൈലാസ് സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന്റെ ഭാഗമാണ് ഭാരത യാത്ര. 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള യാത്രാസംഘം ഇന്ന് തലസ്ഥാനത്തെത്തി.

 

shortlink

Post Your Comments


Back to top button