Latest NewsNewsGulf

കണ്ണടച്ച് തുറക്കുംമുന്‍പ് കോടീശ്വരനായി പ്രവാസി മലയാളി ഡ്രൈവര്‍

ദുബായ്ദുബായ് റാഫിളില്‍ മലയാളി ഡ്രൈവര്‍ക്ക് 1 മില്യന്‍ ഡോളര്‍ (ഏകദേശം 6.4 കോടി ഇന്ത്യന്‍ രൂപ ) സമ്മാനം. കാപ്പലങ്ങോട്ട് വേലു വേണുഗോലന്‍ എന്നയാളാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലയണയര്‍ പ്രോമോഷനില്‍ വിജയിയായത്. തന്റെ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന ജോലിയാണ് വേണുഗോപാലിന്.

“ഞാന്‍ വിജയിച്ചിരിക്കാം, പക്ഷെ, ഞാന്‍ ഇപ്പോഴും എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു സന്തോഷവാര്‍ത്ത അറിഞ്ഞ് വിളിച്ചപ്പോള്‍ വേണുഗോപാലന്‍ ഒരു യു.എ.ഇ മാധ്യമത്തോട് പ്രതികരിച്ചത്.

ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലയണയര്‍ പ്രമോഷന്റെ 252 ാമത് നറുക്കെടുപ്പിലാണ് വേണുഗോപാലന്‍ വിജയിയായത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയാകുന്ന 121ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാലന്‍.

താന്‍ മുന്‍പും റാഫിള്‍ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. പക്ഷേ, അവയിലൊന്നും ഒരു ദിര്‍ഹം പോലും വിജയിച്ചിട്ടില്ല. തനിക്ക് വലിയൊരു സമ്മാനം നല്‍കാന്‍ ദൈവം തീരുമാനിച്ചിരുന്നിരിക്കാമെന്നും വേണുഗോപാലന്‍ പറഞ്ഞു.

വാർഷിക അവധിക്ക് നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആയിരം ദിർഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഇൗ ഭാഗ്യ പരീക്ഷണം നടത്തുന്നത്.

മലപ്പുറം സ്വദേശിയായ വേണുഗോപാലന്‍ 1987 ലാണ് യു.എ.ഇയിലെത്തിയത്. നിരവധി ജോലികളില്‍ ഏര്‍പ്പെട്ട ശേഷമാണ് ഒടുവില്‍ ഇപ്പോള്‍ ജോലി ചെയുന്ന കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. ഇനി 30 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോയി എന്തെങ്കിലും ചെറിയ ബിസിനസ് ചെയ്ത് ജീവിക്കണം എന്നാണ് വേണുഗോപാലിന്റെ ആഗ്രഹം.

സമ്മാനമായി ലഭിച്ച പണത്തിന്റെ ഒരു ഭാഗം നിര്‍ഭാഗ്യവാന്മാരായ പാവപ്പെട്ട ആള്‍ക്കാര്‍ക്ക് വേണ്ടി ചെലവഴിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. “ചികിത്സാ ബില്ലുകള്‍ പോലും അടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരെ എനിക്കറിയാം. അവരെ സഹായിക്കണം”- വേണുഗോപാലന്‍ പറഞ്ഞു നിര്‍ത്തി.

ദുബായ് ഡ്യുട്ടി 249 ാമത് നറുക്കെടുപ്പില്‍ വിജയിയായ ബ്രോവിന്‍ എസ് മുന്‍സ് എന്ന ഇന്ത്യക്കരാനുള്ള ഒരു മില്യണ്‍ ഡോളറിന്റെ ചെക്ക് ചൊവ്വാഴ്ച നദനന്‍ ചടങ്ങിനിടെ സമ്മാനിച്ചു.

shortlink

Post Your Comments


Back to top button