വീട് കൊള്ളാം പക്ഷേ, നല്ലൊരു ലുക്ക് കിട്ടണമെങ്കിൽ നിറം മാറ്റുകയെ രക്ഷയുള്ളൂ. എന്നാൽ ലൂക്കിനു വേണ്ടി മാത്രമാണോ വീടുകൾക്കു പുതിയ നിറം നൽകുന്നത് ?എങ്കിൽ അല്ല, നിറങ്ങൾക്ക് ഭംഗി മാത്രമല്ല സന്തോഷവും നൽകാൻ സാധിക്കുമെന്ന് കളർ സൈക്കോളജിയിൽ പറയുന്നു.വീട്ടിലെ ഓരോ അംഗങ്ങളുടെയും ലുക്കും മൂടും അനുസരിച്ച് ചുവരിലെ നിറങ്ങൾ ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാം.
-കലാപരമായി താല്പര്യമുള്ളവരാണെങ്കിൽ കടും നിറങ്ങളാണ് നിങ്ങളുടെ അകത്തളങ്ങൾക്ക് ഇണങ്ങുക. ഡസ്കി ബ്ലൂ ,സ്‌പൈസി റെഡ്, ലൈം ഗ്രീൻ തുടങ്ങിയ നിറങ്ങൾ മനസ്സിന് കുളിർമ്മയേകും. ഇത്തരം നിറങ്ങൾ തലയിൽ പുതുപുത്തൻ ആശയങ്ങൾ ഉദിക്കാനും ആത്മവിശ്വാസം കൂട്ടാനും സഹായിക്കുന്നു.
-മനസ്സിൽ നൊസ്റ്റാൾജിയ കൊണ്ടുനടക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ മുറിക്കുള്ളിൽ ലൈം ഗ്രീൻ തന്നെയടിക്കാം. മഞ്ഞകലർന്ന പച്ചയാണ് ലൈം ഗ്രീൻ. മനസ്സിന് ഫ്രഷ്‌നെസ്സ് നൽകാനും ഈ നിറത്തിനു സാധിക്കും.
-പ്രകൃതിയോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. അവർക്കു വീട്ടിലെ എല്ലാ മുറികളിലും എർത്തി ഗ്രീൻ കളർ നൽകാം.
-പഴമയെ കൂട്ടുപിടിച്ചു അകത്തളം ഫോർമലാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുറിയുടെ ലൂക്കും ഫീലും മാറ്റാൻ ഇളം ചാര നിറം തന്നെ ധാരാളം.ഓഫീസ് മുറികളിലും ഈ നിറം തന്നെ പരീക്ഷിക്കാം.
-സ്നേഹം തോന്നുന്ന നിറമാണ് ഇളം പിങ്ക് .റോസി പിങ്ക് ,പേസ്റ്റൽ പിങ്ക് തുടങ്ങിയ നിറങ്ങൾ ക്രീം ഷെയ്ഡിനൊപ്പം നൽകാം. കുട്ടികൾക്കാണ് ഈ നിറം കൂടുതലിഷ്ടം അങ്ങനെയെങ്കിൽ അവരുടെ ബെഡ് റൂമിൽ ഈ നിറം തന്നെ നൽകാം
Post Your Comments