വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായുള്ള ഇടക്കാല ചുമതല മുൻ മോഡൽ ഹോപ് ഹിക്സിന് നൽകി. ആന്തണി സ്കാരമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇരുപത്തിയെട്ടുകാരിയായ ഹോപ് ഹിക്സിന് ഇടക്കാല ചുമതല നൽകിയത്. അധികാരമേറ്റ് 10 ദിവസത്തിനുള്ളിലാണ് ആന്തണി സ്കാരമൂചിയെ ട്രംപ് പുറത്താക്കിയത്. ട്രംപിന്റെ മകൾ ഇവാൻകയുടെ സ്ഥാപനത്തിൽ മോഡലും പബ്ലിക് റിലേഷൻസ് ഓഫിസറുമായി ജോലി ചെയ്തിരുന്ന ഹോപ് 2015ലാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ അംഗമാകുന്നത്. കൂടാതെ നേരത്തെ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു ഹോക് ഹിക്സ്.
Post Your Comments