തിരുവനന്തപുരം ; ഫാ. ടോം ഉഴുന്നാലിൽ റോമിലെന്ന് സൂചന. ചികിത്സക്കായി ഫാദർ ടോം കുറച്ചുനാൾ റോമിൽ കഴിയുമെന്ന് സെലേഷ്യൻ സഭ. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹത്തെ മോചനത്തിനു ഒമാന്‍ സര്‍ക്കാരും വത്തിക്കാനും ഇടപ്പെട്ടിരുന്നു. 2016 മാര്‍ച്ച് നാലിന് യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച് നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ച ശേഷമാണ് ഭീകരർ ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
Post Your Comments