
കോൽക്കത്ത: 100 കോടിയുടെ പാമ്പിൻവിഷം പിടികൂടി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസതിലാണ് സംഭവം. സിഐഡി സംഘം നടത്തിയ പരിശോധനയിലാണ് പാമ്പിൻവിഷം പിടികൂടിയത്. സംഭവത്തിൽ മൂന്നു പേർ പിടിലായി. ഇവർ ജാറിലാക്കി സൂക്ഷിച്ചിരുന്ന വിഷം പിടിച്ചെടുത്തു. പിടിച്ചെടുത്ത വിഷത്തിനു വിപണിയിൽ 100 കോടി രൂപ വില വരുന്നതാണെന്നു സിഎെഡി സംഘം അറിയിച്ചു.
Post Your Comments