Latest NewsKeralaNews

ഭർത്താവ് ഗൾഫിലായിരുന്ന യുവതി വ്യാജസിദ്ധനിൽ നിന്ന് ഗർഭം ധരിച്ചു; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ

ചോരക്കുഞ്ഞിനെ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിഞ്ഞ സിദ്ധൻ പിടിയിൽ. വ്യാജസിദ്ധനില്‍നിന്നു സ്വീകരിച്ച ദിവ്യഗര്‍ഭത്തിലെ കുട്ടിയെ വേണ്ടെന്നു യുവതിയുടെ ഭര്‍ത്താവ്‌ നിലപാട്‌ കടുപ്പിച്ചതോടെ അനാഥാലയത്തില്‍ ഏല്‍പിക്കാമെന്നു പറഞ്ഞു യുവതിയില്‍ നിന്നു ഏറ്റുവാങ്ങിയ ചോരക്കുഞ്ഞിനെ സിദ്ധൻ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കക്കാട്‌ പുറത്തീല്‍ പള്ളിക്കു സമീപത്തെ കുന്നത്ത്‌ കുരുണ്ടകത്ത്‌ ലത്തീഫ്‌ എന്ന വ്യാജസിദ്ധന്‍ അറസ്‌റ്റിലായി. സിദ്ധനാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കണ്ണൂര്‍- കാസര്‍ഗോഡ്‌ ജില്ലകളില്‍ നിരവധി പേരെ ഇയാള്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ തട്ടിപ്പിന്‌ ഇരയാക്കുകയും സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്‌.

രോഗികളോട്‌ വെള്ളവും മോതിരവും മന്ത്രിച്ച്‌ നല്‍കുന്നതിന്‌ തുടര്‍ച്ചയായി 16 ദിവസം സിദ്ധന്‍ ക്യാമ്പ്‌ ചെയ്യുന്ന സ്ഥലത്ത്‌ എത്താന്‍ നിര്‍ദേശം നല്‍കും. സ്‌ത്രീകളായ രോഗികള്‍ക്കായി പ്രത്യേക അറയിലായിരുന്നു ചികിത്സ. പീഡനത്തെ തുടര്‍ന്ന്‌ ഗര്‍ഭിണികളാകുന്നവരെ ദൈവാനുഗ്രഹം ഉണ്ടായെന്നും ദിവ്യഗര്‍ഭം കുടുംബത്തില്‍ ഐശ്വര്യമെത്തിക്കുമെന്നും വിശ്വസിപ്പിക്കുയായിരുന്നു പതിവ്‌. വളപട്ടണം സ്വദേശിയായ യുവതി ഗര്‍ഭിണിയാപ്പോള്‍ സിദ്ധന്റെ തന്ത്രങ്ങള്‍ പാളി. പ്രവാസിയായ ഭര്‍ത്താവ്‌ ലീവിലെത്തിയപ്പോഴാണ്‌ ഗര്‍ഭവിവരം അറിയുന്നത്‌. ഗര്‍ഭത്തിന്‌ ഉത്തരവാദി ആരാണെന്നു ചോദിച്ചപ്പോള്‍ സിദ്ധനാണെന്നായിരുന്നു യുവതിയുടെ മറുപടി. ഭർത്താവ് കുഞ്ഞിനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളുടെ അടിസ്‌ഥാനത്തില്‍ സിദ്ധന്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചത്‌. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ ദര്‍ഗയ്‌ക്കു സമീപമായിരുന്നു ഇയാളുടെ കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button