ന്യൂഡല്‍ഹി: പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്. ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ സംഘപരിവാറാണെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ണാടക യുവമോര്‍ച്ച സെക്രട്ടറി കരുണാകര്‍ ഖസാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ഗുഹ നിരുപാധികം മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം. നോട്ടീസ് ലഭിച്ചു മൂന്നു ദിവസത്തിനകം മാപ്പ് പറയണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഗോവിന്ദ് പന്‍സാരെ, ധബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ അതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് ഗൗരിയുടെ കൊലയ്ക്കും പിന്നിലെന്നായിരുന്നു രാമചന്ദ്ര ഗുഹ നടത്തിയ പരമാർശം.
നോട്ടീസ് ലഭിച്ചു മൂന്നു ദിവസത്തിനുള്ളില്‍ ഗുഹ നിരുപാധികം മാപ്പുപറയണമെന്നാണ് യുവമോര്‍ച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അപ്രകാരം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.ഇത്തരം നോട്ടീസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് ഗുഹ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Post Your Comments