മുംബൈ: സംഗീത സംവിധായകൻ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. യുവസംഗീത സംവിധായകനായ ബംഗളൂരു സ്വദേശി കരൺ ജോസഫാണ് (29) ആത്മഹത്യ ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലായിരുന്ന സംഭവം നടന്നത്. ബഹുനില പാർപ്പിട സമുച്ചയത്തിൽ നിന്നുമാണ് സംഗീത സംവിധായകൻ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ജീവനൊടുക്കിയത്. 12 -ാം നിലയിൽനിന്നുമാണ് ഇദ്ദേഹം ചാടിയത്.
കരൺ ജോസഫ് വിഷാദരോഗത്തിന് അടിമയായിരുന്നതായി പോലീസ് അറിയിച്ചു. സുഹൃത്ത് ഋഷിക്കൊപ്പം ഫ്ളാറ്റിൽ താമസിക്കുകയായിരുന്ന യുവ സംഗീത സംവിധായകൻ. ഫ്ളാറ്റിലെ മുറിയിൽ സുഹൃത്തുക്കൾക്കുമൊപ്പം ടിവി കാണുകയായിരുന്നു ഞായറാഴ്ച രാവിലെ യുവ സംഗീത സംവിധായകൻ. പെട്ടെന്ന് എഴുന്നേറ്റ ജനാലയിൽ നിന്നും താഴേയ്ക്കു ചാടി ജീവനൊടുക്കിയത്. ഗുരുതരപരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments