ന്യൂഡൽഹി: ട്രെയിനിൽ ഭക്ഷണത്തിനു അമിത വില ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ കർശന നിർദേശം നൽകി. പിയൂഷ് ഗോയൽ ഇതുസംബന്ധിച്ച നിർദേശം എല്ലാ സോണൽ ഓഫീസർമാർക്കും നൽകി കഴിഞ്ഞു. കത്ത് മുഖേനയാണ് പിയൂഷ് ഗോയൽ നിർദേശം നൽകിയത്.
യാത്രക്കാരിൽ നിന്നും ഭക്ഷണത്തിനു നിശ്ചയിച്ചിരിക്കുന്ന വില മാത്രമേ ഈടാക്കാവൂ. 48 മണിക്കൂറിനകം ഇതിനു വിഘാതമായി പ്രവർത്തിക്കുന്ന സർവ ഇടപാടുകളും അവസാനിപ്പിക്കണം. യാത്രക്കാരിൽ നിന്നും കേറ്ററിംഗ് ജീവനക്കാർ ടിപ്സ് ചോദിക്കുകയോ വാങ്ങുകയോ ചെയ്യരുന്നതെന്നു കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ സോണൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments