KeralaLatest NewsIndiaNewsInternational

ലോക ആത്മഹത്യ പ്രതിരോധ ദിനം ഓർമ്മിപ്പിക്കുന്നത്

സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. പ്രായഭേദമന്യേ നിരവധി ആളുകളാണ് ജീവിതത്തിൽ ഒരു വിഷമഘട്ടം വരുമ്പോൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത്. ആത്മഹത്യ തടയാൻ സർക്കാരും സന്നദ്ധ സംഘടനകളും നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ആത്മഹത്യയുടെ തോതില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
ലോകത്താകമാനം നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനം ഇന്ത്യയിലാണ്. കേരളം,തമി‍ഴ്നാട്,കര്‍ണാടകം എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ കൂടുതല്‍  ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ആരുമില്ല, അല്ലെങ്കിൽ താൻ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന തോന്നലിലാണ് ഭൂരിഭാഗം ആത്മഹത്യകളും നടക്കുന്നത്. ഇന്ത്യയിലെ തന്നെ കര്‍ഷക ആത്മഹത്യകള്‍ വലിയ ആശങ്കയാണ് ഇന്നത്തെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയം അത്യധികം ഗൗരവമുള്ളതാണ്.
 
ആഗോളാടിസ്ഥാനത്തില്‍ 8 ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടവരുടെ എണ്ണം ഇതിന്‍റെ 25ശതമാനം കൂടുതലാണ്. കൗമാരക്കാരിലും മുതിര്‍ന്ന പൗരന്‍മാരിലും ആത്മഹത്യാശ്രമം വര്‍ധിച്ചുവരുന്നതായും പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button