വളര്‍ത്തു മൃഗങ്ങള്‍ ഉറക്കം തടസപ്പെടുത്തുമെന്നാണ് പൊതുവേ കരുതുന്നത്. എന്നാല്‍ അരുമ മൃഗങ്ങളോടൊപ്പം ഉറങ്ങുന്നത് നല്ല ഉറക്കം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അരിസോണയിലെ മായോ ക്ലിനിക് നടത്തിയ ഗവേഷണത്തിലാണ് പൂച്ച, നായ തുടങ്ങിയ അരുമ മൃഗങ്ങളോടൊപ്പം ഉറങ്ങുന്നത് നല്ല ഉറക്കം നല്‍കുമെന്ന് കണ്ടെത്തിയത്.
ഉറക്ക പ്രശ്നങ്ങളില്ലാത്ത 40 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. ഏത് ഇനത്തില്‍പ്പെട്ട നായയാലും പൂച്ചയായാലും അവയുടെ കൂടെ ഉറങ്ങുന്നത് നല്ല ഉറക്കം നല്‍കുമെന്ന് പഠനം വ്യക്തമാക്കുന്നു. അരുമ മൃഗങ്ങള്‍ക്കൊപ്പം ഉറങ്ങുന്നത് കൂടുതല്‍ മികച്ച ഉറക്കം നല്‍കുമെന്ന് പഠനത്തില്‍ വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്കിയ ഡോ. ലോയിസ് ക്രഹാന് പറഞ്ഞു.
Post Your Comments