KeralaLatest NewsNews

തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത നടപടി : സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇന്റലിജന്‍സ് സെല്‍

 

തിരുവനന്തപുരം: വര്‍ദ്ധിച്ച് വരുന്ന തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാനും പരാതികളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനും ഇനി ഇന്റലിജന്‍സ് സെല്‍. തൊഴില്‍ വകുപ്പിന് കീഴിലാണ് ലേബര്‍ ഇന്റലിജന്‍സ് രൂപവത്കരിക്കുന്നത്. പരാതികള്‍ സ്വീകരിക്കാനുള്ള പുതിയ സംവിധാനം എന്നതിനൊപ്പം പരാതികളില്‍ ത്വരിത അന്വേഷണവും നടപടിയും, സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന, അസംഘടിത മേഖലയിലെ അവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകള്‍ എന്നിവയാണ് പ്രധാനമായും ലേബര്‍ ഇന്റലിജന്‍സ് സെല്ലിലൂടെ ലക്ഷ്യമിടുന്നത്.

തൊഴില്‍ വകുപ്പിന് കീഴില്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമുണ്ട്. സംസ്ഥാനതലത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറും ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചുമതലയുള്ള ലേബര്‍ ഓഫീസര്‍മാരുമാണ് ഈ ചുമതല നിര്‍വ്വഹിക്കുന്നത്. അതേസമയം പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്‍ഫോസ്‌മെന്റ് പുന:ക്രമീകരിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഇന്റലിജന്‍സ് സെല്ലിലൂടെ ഉദ്ദേശിക്കുന്നത്.

നിലവിലെ എന്‍ഫോഴ്‌സ് സംവിധാനം നിലനിര്‍ത്തിയാണ് പുതിയ ക്രമീകരണം. തൊഴില്‍ വകുപ്പിലെ ഉദ്യാഗസ്ഥരെ തന്നെയാണ് സെല്ലിലും നിയോഗിക്കുക. സെല്ലിന്റെ ഘടനയെക്കുറിച്ച് ചര്‍ച്ചകള്‍ വിവിധതലങ്ങളില്‍ നടക്കുകയാണ്. പൊതുജനങ്ങളില്‍ നിന്നടക്കം നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. പുതിയ സംവിധാനത്തില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനും ആലോചനയുണ്ട്. തൊഴില്‍ വകുപ്പിലടക്കം സ്വജനപക്ഷപാതവും അഴിമതിയും നിയമലംഘനങ്ങളും തടയാണ് പുതിയ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കുന്നത്.

shortlink

Post Your Comments


Back to top button