
14 വയസുവരെ ഉള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നാട്ടിലാണ് നാം കേരളീയര്‍ ജീവിക്കുന്നത്. എന്നാല്‍ ഇതില്‍ എത്ര കുട്ടികള്‍ക്ക് വേണ്ട പരിഗണനയും അംഗീകാരവും ലഭിക്കുന്നുണ്ട്.
മാതാപിതാക്കള്‍ തെരുവില്‍ അന്തിയുറങ്ങുന്നതിനാല്‍ പഠനം മുടങ്ങുന്നത് അനേകം കുട്ടികള്‍ക്കാണ്. അതിനൊരു ഉദാഹരണമാണ് കോഴിക്കോട് പുതുപ്പാടിയിലെ രണ്ട് കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന അവസ്ഥ. നാലും, പതിമൂന്നും വയസുമുള്ള കുട്ടികളുടെ പഠനമാണ് ഇവിടെ മുടങ്ങിയത്. ഇത് ഒരു കൂട്ടരുടെ അവസ്ഥ മാത്രം. മാതാപിതാക്കളുടെ ഒപ്പം തെരുവില്‍ അലയേണ്ടി വരുമ്പോള്‍ ഈ കുരുന്നുകളുടെയും ജീവിതം പാഴായിപ്പോവുന്നു. ജീവിത സാഹചര്യങ്ങള്‍ ഇവരുടെ പഠനത്തിന് വിലങ്ങുതടിയായി മാറുന്നു.
പുതുപ്പാടിയില്‍ സ്വന്തമായി ഭൂമി ഉണ്ടെങ്കിലും ഈ കുടുംബം മുക്കം, കാരശ്ശേരി ഭാഗങ്ങളില്‍ അലഞ്ഞ് നടന്നാണ് ജീവിക്കുന്നത്. രാത്രിയില്‍ തെരുവില്‍ അന്തിയുറങ്ങുന്നു. നേരത്തെ കാരശ്ശേരി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നാല് വയസുള്ള കുട്ടിയെ അംഗന്‍വാടിയില്‍ ചേര്‍ത്തതാണ്. എന്നാല്‍ രണ്ട്മാസം ആകുമ്പോഴേക്കും പഠനം നിര്‍ത്തി. കുട്ടികളെ പഠനത്തിന് അയക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുക്കം പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
കുട്ടികളെ ചൈല്‍ഡ് ലൈനില്‍ എല്‍പ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം. മാതാപിതാക്കളെ ബോധവല്‍ക്കരിച്ച് കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജീവിത സാഹചര്യം പലരുടെയും ജീവിതത്തില്‍ സൃഷ്ടിക്കുന്നത് വലിയ ആഘാതങ്ങളാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്താനുള്ളതല്ല. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നാട്ടിലെ അവസ്ഥ എല്ലാവരും തിരിച്ചറിയണം. മാറ്റങ്ങള്‍ സൃഷ്ടിക്കണം.
Post Your Comments