കണ്ണൂർ: കാരായി രാജൻ മ്യവ്യവസ്ഥ ലംഘിച്ച് തലശേരിയിൽ പ്രവേശിച്ചു. ഫസൽ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജനു കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് നിലനിൽക്കുകയാണ് ഇദ്ദേഹം തലശേരിയിൽ എത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന് കാരായി രാജൻ പറഞ്ഞു. സംഭവം ഇതിനകം വിവാദമായിട്ടുണ്ട്.
2006 ലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. തലശേരിയിലായിരുന്നു കൊലപാതകം നടന്നത്. ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണു കാരായി രാജൻ.
Post Your Comments