KeralaLatest NewsNews

കണ്ണന്താനത്തിനെതിരെ പരാതി

കോട്ടയം: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പരാതി. യുഡിഎഫാണ് പരാതി നല്‍കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ പ്രചാരണത്തിയെ സംഭവം ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്. ഇതു ചട്ടലംഘനമാണെന്നു ആരോപിച്ചാണ് യു.ഡി.എഫ് മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി സമര്‍പ്പിച്ചത്.

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്.രാവിലെ നെടുമ്പാാശേരി വിമാനത്താവളത്തിലെത്തിയ കണ്ണന്താനത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. കേരളത്തിലെത്തിയ കണ്ണന്താനത്തിന് എറണാകുളത്തും കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലുമായി വിപുലമായ സ്വീകരണമാണ് ബിജെപി നല്‍കിയത്.

shortlink

Post Your Comments


Back to top button