അബുദാബി•അബുദാബിയില്‍ 7 മില്യണ്‍ ദിര്‍ഹം (ഏകദേശം 12.21 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്താനാവാതെ അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍. മലയാളിയായ മാനേക്കുടി മാത്യു വർക്കി എന്നയാളാണ് കഴിഞ്ഞ ആഴ്ച നടന്ന അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സൂപ്പര്‍ സീരീസ് 7 ലെ വിജയിയായത്. 500 ദിർഹം വിലയുള്ള ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ പേരും ഫോൺ നമ്പരും പോസ്റ്റ് ബോക്സ് നമ്പരും മാത്രമാണ് നല്‍കാറുള്ളത്. ഇദ്ദേഹം നൽകിയിരുന്ന നമ്പരിൽ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ല. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം അസാധുവാകുകയും ആ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.
ഓഗസ്റ്റ് 24 ന് ഇദ്ദേഹം കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോയതായി ബിഗ് ടിക്കറ്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അല്‍-ഐനിലെ പോസ്റ്റ് ബോക്സ് നമ്പര്‍ ആണ് ഇദ്ദേഹം നല്‍കിയിരുന്നത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര ദിവസമായിട്ടും വിജയിലെ കണ്ടെത്താന്‍ കഴിയാതിരിക്കുന്നത്. കൃത്യസമയത്ത് ജേതാവ് ടിക്കറ്റ് സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അത് അയോഗ്യമാകുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു ആന്ധ്രാ സ്വദേശിയ്ക്ക് 5 മില്യണ്‍ ദിര്‍ഹവും അതിനു മുന്‍പ് തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപയും മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം ബിഗ് ടിക്കറ്റില്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
Post Your Comments