അലഹാബാദ്: 14 വ്യാജ സന്യാസികളുടെ പട്ടിക പുറത്ത് വിട്ട് അഖില ഭാരതീയ അഖാഡ പരിഷത്ത്. ഗുര്‍മീത് റാം റഹിം സിങ്ങ്, അസാറാം ബാപ്പു, രാധേ മാ തുടങ്ങിയവരുടെ പേരുകളാണ് പുറത്തു വിട്ടത്. ഇത്തരം വ്യാജ സന്യാസിനികളെ നിയന്ത്രിക്കാനുള്ള നടപടിയെടുക്കണമെന്ന അഖില ഭാരതീയ അഖാഡ പരിഷത്ത് അറിയിച്ചു.
ഇന്ത്യയിലെ സന്ന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത്. പരിഷത്തിന്റെ യോഗത്തിലെ ചര്‍ച്ചയക്ക് ശേഷമാണ് പട്ടിക പുറത്തുവിട്ടത്. യോഗത്തിലെത്തിയ എല്ലാ സന്യാസിമാരും ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് 14 പേരുടെ പട്ടിക തയ്യാറാക്കിയതെന്ന് സംഘടന വ്യക്തമാക്കി. പരിഷത് പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി ഇക്കാര്യം വ്യക്തമാക്കിയത്.
അനവധി വ്യാജ സന്ന്യാസിമാര്‍ സമൂഹത്തിലുണ്ട്. പുറത്തുവിട്ട പട്ടികയിലുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.അസാറാം ബാപ്പു, സുഖ്വിന്ദര്‍ കൗര്‍ എന്ന രാധേമാ, സച്ദരംഗി, ഗുര്‍മീത് റാം റഹിം സിങ്, ഓം ബാബ എന്ന വിവേകാനന്ദ്, നിര്‍മല്‍ ബാബ, ഇഛാധാരി വിശ്വാനന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ്, നാരായണ്‍ സായ് റാംപാല്‍ എന്നിവരെയാണ് 14 വ്യാജ സന്യാസികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തും പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം.
Post Your Comments