വാട്സ് ആപ്പും ഉപയോക്തകളില് നിന്ന് പണം ഈടാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ തീരുമാനം ചില ഫീച്ചര്‍ സേവനങ്ങള്‍ക്കു മാത്രമായിരിക്കും ബാധകം. ഇതിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ തുടങ്ങിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബിസിനസ് ഫീച്ചറുകള്‍ക്കായിരിക്കും പണം നല്‍കേണ്ടി വരികയെന്നാണ് വിവരം. ഉപഭോക്തക്കളുമായി സംസാരിക്കാനും അവരെ നിരീക്ഷിക്കാനും വാട്സ്ആപ്പിലെ ബിസിനസ് ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകും.ചെറിയ ബിസിനസ്സുകാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കാനും അവരെ അപ്ഡേറ്റുകള് അറിയിക്കാനും വാട്സ്ആപ്പ് ഫീച്ചര്‍ സഹായകരമാകും.
നിലവില്‍ പരീക്ഷണഘട്ടത്തിലായതിനാല്‍ ഫീച്ചര്‍ സൗജന്യമാണ്. ഭാവി പണം നല്കിയാല് മാത്രമേ ഈ സേവനം ലഭിക്കൂയെന്ന് വാട്സ്ആപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാറ്റ് ഇഡാമേ അറിയിച്ചു. ഇതു വരെ സേവനത്തിനു നല്‍കേണ്ടി വരുന്ന നിരക്ക് കമ്പനി ഇതു വരെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments