പാലക്കാട്: കനത്തമഴയില്‍ റെയില്‍വേ ട്രാക്ക് മുങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്കുേശഷം പറളിയിലാണ് റെയില്‍വേ ട്രാക്ക് മുങ്ങിയത്. ഇതേത്തുടര്‍ന്ന് ഇതുവഴി ഒന്നരമണിക്കൂറിലേറെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി കേരള എക്സ്പ്രസും മംഗലാപുരം- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയുമടക്കം അഞ്ച് തീവണ്ടികള്‍ നിര്‍ത്തിയിട്ടു. വണ്ടികള്‍ മഴശമിച്ച് വെള്ളക്കെട്ട് ഒഴിവായതിനുശേഷമാണ് ഓടിത്തുടങ്ങിയത്.
പറളിയില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് മഴ തുടങ്ങിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പേമാരിയായി. സ്റ്റേഷന് മുന്നില്‍നിന്ന് കിഴക്കുഭാഗത്തേക്ക് നൂറ് മീറ്ററോളം ദൂരത്തില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ട്രാക്കിലേക്കാണ് മഴയില്‍ അതിവേഗം നിറഞ്ഞ കാനകളില്‍നിന്ന് വെള്ളം ഒഴുകിയത്.
സ്റ്റേഷന്‍ മാനേജര്‍ കെ. ശങ്കരന്‍ അഞ്ചുമണിയോടെ പാളത്തിന് മുകളില്‍ നാലടിയോളമുയരത്തില്‍ വെള്ളക്കെട്ടായതിനെത്തുടര്‍ന്ന് തീവണ്ടികള്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കി. ഇവിടെ സമീപകാലത്തൊന്നും ഇങ്ങനെയൊരു മഴ പെയ്തിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഉച്ചയ്ക്കുശേഷം മൂന്നുമുതല്‍ മഴ ഇടിയും മിന്നലുമായി തുടങ്ങിയിരുന്നു.
Post Your Comments