Latest NewsIndiaNews

പഴകിയ രക്തം കുത്തിവച്ചത് കാരണം രോഗികള്‍ മരിച്ചു

പാറ്റ്‌ന: പഴകിയ രക്തം കുത്തിവച്ചതിനെ നിരവധി രോഗികള്‍ മരിച്ചു. എട്ട് രോഗികളാണ് മരിച്ചത്. പാറ്റ്‌നയിലാണ് സംഭവം നടന്നത്. ര്‍ബാംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഗുരുതരമായ ചികിത്സാ പിഴവുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയായിരുന്നു പഴകിയ രക്തം കുത്തിവച്ചത് കാരണം എട്ട് രോഗികള്‍ മരിച്ചത്.

ആശുപത്രിയിലെ ജൂണിയര്‍ ഡോക്ടര്‍മാരാണ് സംഭവം പുറത്ത് വിട്ടത്. രക്തം സൂക്ഷിച്ചിരിക്കുന്ന ബാഗുകളുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന ബാച്ച് നമ്പറിലും എക്‌സ്പയറി ഡേറ്റിലും രക്ത ബാങ്ക് അധികൃതര്‍ കൃത്രിമം കാട്ടിയതായും ആരോപണമുണ്ട്.

ആശുപത്രിയിലെ രക്തബാങ്കിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം വിവാദമായതോടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ട് സന്തോഷ് മിശ്ര ആറംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ തലവന്‍മാരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button