ന്യൂഡല്‍ഹി: ഇന്ത്യ സൈന്യത്തിനു കരുത്ത് പകരനായി ഇനി വനിതകളും. സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വിവരം ലഫ്. ജനറല്‍ അശ്വനി കുമാറാണ് അറിയിച്ചത്. സ്ത്രീകളെ സൈനിക പോലീസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 800 പേര്‍ക്ക് അവസരം ലഭിക്കും. പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം 52 പേരെ വീതം തെരഞ്ഞെടുക്കും.
സൈന്യം സ്ത്രീകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത് നേരത്തെ അറയിച്ചിരുന്നു. സ്ത്രീകളെ സൈനിക പോലീസില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സൈന്യത്തില്‍ സ്ത്രീകളെ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, സിഗ്‌നല്‍ തുടങ്ങി തെരഞ്ഞെടുത്ത മേഖലകളിലാണ് നിയമിക്കുന്നത്.
Post Your Comments