Home & Garden

സ്വീകരണ മുറിയ്ക്ക് ഭംഗി കൂട്ടാം

ഓരോരുത്തർക്കും അവരവരുടെ വീട്ടിലെ പ്രധാന ഇടം സ്വീകരണ മുറിയാണ്. ഏറ്റവുമധികം സമയം ചെലവഴിക്കുന്നതും അവിടെത്തന്നെ. കുടുംബത്തോടൊപ്പം അൽപ്പനേരം സമാധാനത്തോടെ ഇരിക്കുന്ന ഇത്തരം സ്വീകരണ മുറികൾ എങ്ങനെ മനോഹരമാക്കാം. മുറിയിലെ സാധനകൾ ചിട്ടയോടെ വച്ചാലും അലങ്കാരത്തിന് പൊതുവെ ആരും തന്നെ ശ്രദ്ധ കൊടുക്കാറില്ല. ഇനി സ്വീകരണ മുറി ഒന്ന് അലങ്കരിച്ചാലോ

ഭിത്തിയിൽ ഒരു ഗാലറി

ഭിത്തിയിൽ മനോഹരമായ ചിത്രങ്ങൾ പതിപ്പിക്കുന്ന പ്രവണത വീണ്ടും എത്തിയിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം മനോഹരമായ വാക്കുകളും ഉൾപ്പെടുത്തിയാൽ നന്നയിരിക്കും. ഭിത്തിയുടെ നിറവുമായി യോജിക്കുന്ന നിറത്തിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം .

പാഴ് വസ്തുക്കൾ ഭംഗികൂട്ടിയാൽ

എല്ലാവരും ലളിതമായ വീടുകൾ ഇഷ്ടപ്പെടുന്നവരാകില്ല. മറിച്ചു ചെലവ് ചുരുക്കി എങ്ങനെ വീടിന്റെ സ്വീകരണ മുറി മനോഹരമാക്കാം. പഴയ വസ്തുക്കൾ എന്തും തന്നെയാകട്ടെ അവയൊക്കെ ഉപേക്ഷിക്കാതെ മനോഹരമായ നിറങ്ങൾ നൽകി ഉപയോഗിച്ചുകൂടെ. ഉദാഹരണത്തിന് പഴയ കുപ്പികൾ ,ബൗളുകൾ ഇവയൊക്കെ വിവിധ നിറങ്ങൾ നൽകി പുതിയതായി ചില പണികൾ അതിൽ തന്നെചെയ്തു ഭംഗിയുള്ള സ്റ്റാൻഡുകളിൽ വെച്ചാൽ ഭംഗി ഇരട്ടിക്കുന്നതു കാണാം.

മുറി ചെറുതാണെങ്കിൽ വലുപ്പം തോന്നാൻ കണ്ണാടി സഹായിക്കും

എല്ലാവർക്കും വലിയ വീടുകൾ ഉണ്ടാവണമെന്നില്ല ചെറിയ മുറികൾക്ക് വലിപ്പം തോന്നാൻ കണ്ണാടികൾ കൂടുതലായി ഉപയോഗിക്കാം. പഴയതും വിരസവുമായ കണ്ണാടികൾക്കുപകരം ആകർഷകമായ ഫ്രെയിം ഉള്ള കണ്ണാടികൾ ഉപയോഗിക്കുക . പഴയ കണ്ണാടികൾ ഉണ്ടെങ്കില്‍ അവയുടെ ഫ്രെയിമുകൾക്കു ഇഷ്ട് നിറങ്ങൾ നൽകിയാലും മതിയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button