KeralaLatest NewsNews

പ്രധാനമന്ത്രിയ്ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രനു യാത്രാ അനുമതി നിഷേധിച്ച വിഷയത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്രനു ചൈ​ന യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച വിഷയത്തിലാണ് തീരുമാനം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെന്ന ആവശ്യവുമായി പിണറായി വിജയൻ കത്ത് അയച്ചത്. അനുമതി നിഷേധിച്ച സംഭവത്തെ നി​രാ​ശാ​ജ​ന​ക​മെന്നാണു കത്തി​ൽ പിണറായി വിശേഷിപ്പിക്കുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. ഈ മാസം പതിനൊന്ന് മുതല്‍ പതിനാറ് വരെ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അനുമതിക്ക് അപേക്ഷിച്ചത്. അനുമതി നിഷേധിച്ചതിന്റെ കാരണം കേന്ദ്രം വ്യക്ത്യമാക്കിയിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്. കടകംപള്ളി ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇ​ന്ത്യ​യി​ൽ​നി​ന്നു പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ച ഏ​ക മ​ന്ത്രി​ ക​ട​കം​പ​ള്ളി​യാ​ണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button