ന്യൂഡൽഹി: മന്ത്രി കടകംപള്ളി സുരേന്ദ്രനു യാത്രാ അനുമതി നിഷേധിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. കടകംപള്ളി സുരേന്ദ്രനു ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച വിഷയത്തിലാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പിണറായി വിജയൻ കത്ത് അയച്ചത്. അനുമതി നിഷേധിച്ച സംഭവത്തെ നിരാശാജനകമെന്നാണു കത്തിൽ പിണറായി വിശേഷിപ്പിക്കുന്നത്.
മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. ഈ മാസം പതിനൊന്ന് മുതല്‍ പതിനാറ് വരെ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അനുമതിക്ക് അപേക്ഷിച്ചത്. അനുമതി നിഷേധിച്ചതിന്റെ കാരണം കേന്ദ്രം വ്യക്ത്യമാക്കിയിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്. കടകംപള്ളി ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ത്യയിൽനിന്നു പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഏക മന്ത്രി കടകംപള്ളിയാണ്
Post Your Comments