ആറന്മുള: ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് പമ്പ നദിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് 1.30ന് ജലോത്സവത്തിന് തുടക്കം കുറിക്കും. കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയാണ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യുന്നത് .
സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പള്ളിയോടങ്ങളെ നിരീക്ഷിക്കുന്നതിനായും 5 ബോട്ടുകളും 8 യമഹാവള്ളങ്ങളും 4 സ്പീഡ് ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറമുഖവകുപ്പിന്റെ സ്കൂബ ഡൈവേഴ്സിന്റെയും പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെയും സേവനവും മത്സരത്തിന് ഉണ്ടാകും. ഇതോടൊപ്പം ഫയർ ഫോഴ്‌സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
എ ബാച്ചില്‍ 9 ഹീറ്റ്സുകളിയായി 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 5 ഹീറ്റ്സുകളിയിലായി 17 പള്ളിയോടങ്ങളും ഉള്‍പ്പടെ 52 പള്ളിയോടങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം ഓരോ പള്ളിയോടത്തിന്റേയും സമയം രേഖപ്പെടുത്തി ഏറ്റവും വേഗത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുന്ന 4 പള്ളിയോടങ്ങളെയാണ് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.
Post Your Comments