KeralaLatest NewsNews

കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ന്യൂസ് 18 നിലെ മാധ്യമപ്രവര്‍ത്തകനാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. കട്ടപ്പനയിലെ ലോഡ്ജ് മുറിയിലായിരുന്നു ആത്മഹത്യാശ്രമം എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ . സംഭവം അറിഞ്ഞ ലോഡ്ജ് ജീവനക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹം കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ചാനലില്‍ നിന്നും രണ്ടു ദിവസമായി അവധിയിലുള്ള മാധ്യമപ്രവര്‍ത്തകന്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ലോഡ്ജില്‍ മുറിയെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.

മുമ്പ് ഇന്ത്യവിഷനിലും സൂര്യ ടിവിയിലും ജോലി ചെയ്തിരുന്നു. തൊഴില്‍ പീഡനത്തിന്റെ പേരില്‍ ന്യൂസ് 18 നിലെ വനിതാ മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

 

shortlink

Post Your Comments


Back to top button