കൊച്ചി: എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ ശ്രദ്ധിക്കുക. എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എസ്ബിടി എസ്ബിഐയുമായി ലയിച്ച് എസ്ബിഐ മാത്രമായതിനാലാണിത്.
എസ്ബിടി ചെക്കുകൾക്ക് ജൂലൈ വരെയായിരുന്നു ആദ്യം ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ പിന്നീട് നീട്ടിനൽകുകയായിരുന്നു. ഇതുവരെ പഴയ എസ്ബിടി ചെക്കുകൾ പാസായി പോവുകയും ചെയ്തു. എന്നാൽ ഈ മാസത്തിനു ശേഷം പഴയ എസ്ബിടി ചെക്കുകൾ പാസാക്കി നൽകില്ല. എസ്ബിഐയുടെ പുതിയ ചെക്ക് ബുക്ക് ഇടപാടുകാർ കൈപ്പറ്റുകയാണു വേണ്ടത്.
മാത്രമല്ല ഐഎഫ്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. പണം അയയ്ക്കേണ്ടവർ ശാഖയിൽ അന്വേഷിച്ച് പുതിയ കോഡാണ് ഉപയോഗിക്കേണ്ടത്. ഓണത്തിന് എസ്ബിടിയുടെ പഴയ അക്കൗണ്ടിലേക്കു ശമ്പളം ലഭിച്ചില്ലെന്ന ചില ഭാഗങ്ങളിൽ നിന്നുള്ള പരാതിയുമായി ബാങ്കിനു ബന്ധമില്ല. ശമ്പള അക്കൗണ്ടും ഐഎഫ്എസ് കോഡുമായി ബന്ധമില്ലെന്നും എസ്ബിഐ വക്താവ് പറഞ്ഞു.
Post Your Comments