തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു. റിട്ടയര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥരും ഐടി വിദഗ്ദ്ധരും വരെ തട്ടിപ്പിന് ഇരകളാണ്. ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡ് നമ്പറും ശേഖരിച്ച ശേഷമാണ് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടക്കുന്നത്. ബാങ്കില്‍ നിന്നും എന്ന വ്യാജേന ഇടപാടുകാരെ വിളിച്ച് അക്കൗണ്ട് നമ്പറും കാര്‍ഡ് നമ്പറും പറഞ്ഞ് വിശ്വാസ്യത നേടിയ ശേഷം ഒടിപി നമ്പറും പിൻ നമ്പറും ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.
ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ജാര്‍ഖണ്ഡ് പോലീസുമായി സഹകരിച്ച് തട്ടിപ്പുകാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം അറിയിച്ചു. ഇടപാടുകാരുടെ വിവരങ്ങള്‍ പുറത്ത് പോകുന്നത് തടയാന്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ ഇടപാടുകാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും പോലീസ് ലക്ഷ്യമിടുന്നുണ്ട്.
Post Your Comments