Latest NewsNewsIndia

മുംബൈ സ്ഫോടന കേസ് : നിര്‍ണ്ണായക വിധി വന്നു

മുംബൈ : 1993ലെ മുംബൈ സ്‌ഫോടനകേസില്‍ അധോലോകനായകന്‍ അബുസലേമിനും കരീമുള്ളാ ഖാനും ജീവപര്യന്തം. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണു വിധിപറഞ്ഞത്.

257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. 1993 മാര്‍ച്ച് 12നു മുംബൈയില്‍ പന്ത്രണ്ടിടത്തായി നടന്ന സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്ന് ആയുധം എത്തിച്ചുനല്‍കിയതാണു കേസ്.

ആയുധകടത്തിനായി ഗൂഡാലോചന നടത്തിയതില്‍ അബുസലേം, മുസ്തഫദോസ, ഫിറോസ് അബ്ദുല്‍ റാഷിദ്ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാന്‍ എന്നിവര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഒരാളെ വെറുതേവിട്ടു. എന്നാല്‍, വിചാരണയ്ക്കിടെ പ്രധാന പ്രതികളിലൊരാളായ മുസ്തഫദോസ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.

shortlink

Post Your Comments


Back to top button