ലെനോവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍. കെ 8 പ്ലസാണ് ലെനോവോ പുതിയതായി അവതരിപ്പിച്ചത്. പുതിയ സ്മാര്‍ട്ട്‌ഫോണിനെ ആകര്‍ഷമാക്കുന്നത് ഡ്യുവല്‍ ലെന്‍സ് ക്യാമറായാണ്. 4000 എംഎഎച്ചന്റെ ബാറ്ററി ശേഷിയുള്ള കെ 8 പ്ലസിന്റെ ഇടത് പാനലില്‍ പ്ലേബാക്ക് നിയന്ത്രിക്കാനുള്ള മ്യൂസിക് ബട്ടന്‍ പ്രധാന സവിശേഷതയാണ്. രണ്ടു നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നീ രണ്ടു നിറങ്ങളാണ് ഫോണിനുള്ളത്. 0,999 രൂപയാണ് ലെനോവോ കെ 8 പ്ലസിന്റെ വില.
ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് കെ 8 പ്ലസിനുള്ളത്.
ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാം ആണ് ഉള്ളത്.
ഹോളിഡേ എഡിഷന്‍ എന്ന പേരില്‍ കെ 8 പ്ലസിന്റെ പുതിയൊരു പതിപ്പ് ദീപാവലി സമയത്ത് ലെനോവോ പുറത്തിറക്കും.
13 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും രണ്ട് ക്യാമറ സെന്‍സറുകളാണ് ഫോണിനുള്ളത്.
Post Your Comments