സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് കേരളത്തിൽ കരസേനാ റിക്രൂട്ട്‌മെന്റ് റാലി. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടിലായിരിക്കും റിക്രൂട്ട്‌മെന്റ് റാലി നടത്തുക. സോള്‍ജ്യര്‍ ടെക്‌നിക്കല്‍, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്‌മെന്‍, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, ജനറല്‍ ഡ്യൂട്ടി വിവിധ തസ്തികകളിലേക്കാണ് റാലിനടത്തുന്നത് . കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ വടക്കന്‍ ജില്ലക്കാര്‍ക്കും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.
സോള്‍ജ്യര്‍ ടെക്‌നിക്കല്‍ ;ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടി പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റിൽ 50/40 ശതമാനം ഓരോ വിഷയത്തിനും നേടിയിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയം, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ
സോള്‍ജ്യര്‍ നഴ്‌സിങ് അസിസ്റ്റന്റ്: പ്ലസ് ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി 50 ശതമാനം മൊത്തം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കോടെയും പാസ്സായിരിക്കണം. ബി.എസ്‌സി. ബിരുദം (ബോട്ടണി/ സുവോളജി/ ബയോസയന്‍സ്), ഇംഗ്ലീഷ് ഉള്ളവരാണെങ്കില്‍ എസ്.എസ്.എല്‍.സി./പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്ക് വേണമെന്നത് നിര്‍ബന്ധമല്ല. എന്നാൽ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ പഠിച്ചിരിക്കണം.
സോള്‍ജ്യര്‍ ട്രേഡ്‌സ്‌മെന്‍: എസ്.എസ്.എല്‍.സി./പത്താം ക്ലാസ് ജയം.
ഹൗസ്‌കീപ്പര്‍ മെസ്‌കീപ്പര്‍ ; എട്ടാം ക്ലാസ് ജയം
സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍: ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്‌സ്/ബുക്ക് കീപ്പിങ് വിഷയങ്ങളില്‍ പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും കൂടി 60 ശതമാനം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്കോടെയും പാസ്സായിരിക്കണം. ബി.എസ്.സി. ബിരുദമുണ്ടെങ്കില്‍ നിശ്ചിത ശതമാനത്തില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.
സോള്‍ജ്യര്‍ ജനറല്‍ഡ്യൂട്ടി: എസ്.എസ്.എല്‍.സി/ മെട്രിക് 45 ശതമാനം മാര്‍ക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അതേസമയം കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കില്‍ ഇത് പരിഗണിക്കുകയില്ല. സിബിഎസ്ഇ (CBSE) ക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് ഡിഗ്രേഡ് (3340) ലഭിക്കുകയും ആകെക്കൂടി സി 2 ഗ്രേഡ് അല്ലെങ്കില്‍ 4.75 പോയന്റ് ലഭിക്കുകയും വേണം.
ബന്ധപ്പെട്ട തസ്തികകൾക്ക് ആവശ്യമായ വിദ്യാഭ്യാസ, ശാരീരിക യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ മേൽ പറഞ്ഞ റാലിയിൽ പങ്കെടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം പങ്കെടുക്കുന്നതിന് മുൻപ് joinindianarmy എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാന തീയ്യതി ; ഒക്ടോബര്‍ ഏഴ് വരെ
Post Your Comments