Latest NewsNewsIndia

ഒഡീഷയില്‍ ഒറ്റയക്ക് മത്സരിക്കാന്‍ ബിജെപി

ന്യൂഡല്‍ഹി:  ഒഡീഷയില്‍ ഒറ്റയക്ക് മത്സരിക്കാന്‍ ബിജെപി. ദേശീയ അധ്യക്ഷനായ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു പാര്‍ട്ടിയുമായും സംഖ്യം ഉണ്ടാകില്ലെന്നു അമിത് ഷാ അറിയിച്ചു. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വിജയിക്കുമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഒഡീഷ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവിടെ ബിജെപി അധികാരത്തിലേറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നു പ്രധാന്‍ പറഞ്ഞു. രണ്ടു മാസങ്ങള്‍ക്ക് ശേഷം ‘വിസ്തൃത് പ്രവാസ്’ പ്രോഗ്രാമിനായി ഒഡീഷയില്‍ എത്തിയതായിരുന്നു അമിത് ഷാ.

shortlink

Post Your Comments


Back to top button