വാഷിങ്ടണ്‍: ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ചെസ്ബോര്‍ഡ് തിരിച്ചുനല്‍കി. സദ്ദാമിനെ തൂക്കിലേറ്റി പതിനൊന്നുവര്‍ഷം തികയാനിരിക്കേയാണ് അമേരിക്ക അദ്ദേഹത്തിന്റെ ചെസ് ബോര്‍ഡ് തിരികെ നല്‍കിയത്. ലോകത്തെ വിസ്മയിപ്പിച്ച ഒന്നാണ് ഈ ചെസ്സ് ബോർഡ്.
വിശേഷപ്പെട്ട ലോഹത്തില്‍ പണിത് സ്വര്‍ണം പൂശിയതാണ് ഈ ചെസ് ബോര്‍ഡ്. ഇറാഖില്‍ 2003-ല്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ വിലപിടിപ്പുള്ള പലവസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു പ്രസിഡന്റിന്റെ ചെസ്ബോര്‍ഡ്. ചെസ്ബോര്‍ഡ് ഇറാഖ് അധികൃതര്‍ക്ക് ശനിയാഴ്ച ബാഗ്ദാദിലെ യു.എസ്. എംബസിയില്‍വെച്ചാണ് തിരികെ നല്‍കിയത്.
എന്നാല്‍, അമേരിക്കയുടെ കൈയിൽ ഇതെപ്പോഴാണ് എത്തിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അധിനിവേശക്കാലത്ത് ഇറാഖില്‍നിന്ന് അമേരിക്ക കടത്തിയ പുരാവസ്തുക്കള്‍ തിരിച്ചുനല്‍കണമെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയം അറിയിച്ചിരുന്നു. ഇതോടെ 2015-ല്‍ അമേരിക്ക, ഇറ്റലി, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറാഖിന്റെ ചില പുരാവസ്തുക്കള്‍ തിരിച്ചെത്തി.
Post Your Comments