മൂന്നാര്‍: ശ്രീറാം വെങ്കിട്ടരാമനു പകരമായി ചുമതലയേറ്റ പുതിയ ദേവികുളം സബ് കലക്ടറും സിപിഎം പ്രവേശിക നേതൃത്വവുമായി കലഹത്തിലേയ്ക്ക്. മൂന്നാർ കുറിഞ്ഞി സങ്കേതം യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറിനെ പ്രതിക്കൂട്ടിലാക്കും വിധം സബ് കലക്ടർ പ്രേംകുമാർ ഹരിത കോടതിയിൽ നൽകിയ റിപ്പോർട്ടടക്കമുള്ള കാരണങ്ങളാണ് ഇതിന് പിന്നിൽ.
കൈയേറ്റം മൂലമാണ് മൂന്നാർ കുറിഞ്ഞി സങ്കേതം യാഥാർഥ്യമാകാത്തതെന്നാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലത്തിൽ സബ് കലക്ടർ പ്രേംകുമാർ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചത്.
കൈയേറ്റം ഒഴിപ്പിക്കാൻ ബാധ്യസ്ഥമായ സർക്കറിനെ പ്രതിക്കൂട്ടിലാക്കുന്നതായി ഇൗ പരാമർശം. സർവേ തടസ്സപ്പെടുത്തുന്നതുൾപ്പടെയുള്ള എതിർപ്പിന് പിന്നിൽ കൈയേറ്റ ലോബിയാണെന്നും പട്ടയ പരിശോധനക്ക് കൈയേറ്റക്കാർ തടസ്സം നിൽക്കുന്നുവെന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
അതിനിടെ, പാർട്ടി പാർട്ടി ഒാഫിസിനടുത്ത ഹോട്ടൽ നിർമാണത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടപടിക്കെത്തിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധനക്കെത്തിയ സംഘത്തെ പാർട്ടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു.
Post Your Comments