ലണ്ടന്‍: മനുഷ്യശരീരത്തിനകത്ത് ഇനി എന്തു നടന്നാലും അത് കണ്ടുപിടിക്കാം. അതിനുള്ള ക്യാമറയും വികസിപ്പിച്ചെടുത്തു. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃതത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടിത്തത്തിനുപിന്നില്‍.
മറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ശരീരത്തിനകത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന പരിശോധനകളെ നിരീക്ഷിക്കാന്‍ ഈ ക്യാമറയ്ക്ക് സാധിക്കും. ഇത്തരം ആവശ്യങ്ങള്‍ക്കായി ചിലവേറിയ എക്സ്റേ ഉപകരണങ്ങളെ ആശ്രയിക്കേണ്ടിവരില്ലെന്നും സര്‍വ്വകലാശാലയിലെ മോളികുലാര്‍ ഇമേജിങ് ആന്റ് ഹെല്‍ത്ത്കെയര്‍ ടെക്നോളജിയിലെ പ്രോഫസറായ കെവ് ദാലിവാല്‍ പറയുന്നു.
ഇത്തരം പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനായുള്ള പ്രൊട്ടിയസ് എന്ന ഗവേഷണ പദ്ധതിയുടെ തലവനാണ് ദാലിവാല്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഈ ക്യാമറ ഉപയോഗിക്കാവുന്നതാണ്. എന്‍ഡോസ്‌കോപി പോലുള്ള ശരീരത്തിനകത്തേക്ക് കടത്തുന്ന മെഡിക്കല്‍ ഉപകരണങ്ങളെ നിരീക്ഷിക്കാന്‍ ഈ ക്യാമറ സഹായിക്കും.
നിലവില്‍ ശരീരത്തില്‍ എവിടെയാണ് എന്‍ഡോസ്‌കോപി ഉപകരണം ഉള്ളതെന്ന് കണ്ടെത്താന്‍ മാര്‍ഗമില്ല. എക്സ്റേയുടെ സഹായമില്ലാതെ തല്‍സമയം ക്യാമറ ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ കാണാവുന്നതാണ്. ഫോട്ടോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രകാശത്തിലെ ഒരോ കണികകളെയും തിരിച്ചറിയാന്‍ ഈ പുതിയ ക്യാമറയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments