ന്യൂ ഡൽഹി ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി. “സത്യത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്ന്” കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ”ഗൗരി ലങ്കേഷ് ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നും കുറ്റവാളികൾ എത്രയും വേഗം ശിക്ഷിക്കപ്പെടുണമെന്നും” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബൃന്ദ കാരാട്ട്, സച്ചിൻ പൈലറ്റ്, പ്രമുഖ മാധ്യമപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ഗൗരിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ചു.
The truth will never be silenced. Gauri Lankesh lives on in our hearts. My condolences &love to her family. The culprits have to be punished
— Office of RG (@OfficeOfRG) 5 September 2017
ചൊവ്വാഴ്ച വൈകിട്ട് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടിൽവച്ചാണ് മുതിർന്ന മാധ്യമപ്രവർത്തക ഗൗരിയെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തുന്നത്. എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണു ഗൗരി. കർണാടകയിലെ വിവിധ പത്രങ്ങളിൽ ഇവർ ബിജെപിയെ വിമർശിച്ച് കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. യുക്തിവാദിയായിരുന്ന കൽബുർഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്.അടുത്തിടെ, ബിജെപി പ്രവർത്തകർക്കെതിരേ വാർത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസ്സിലെ എഴുത്തുകാരികളിലൊരാളായ ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു.
Please join protest tomorrow 11 am at Press Club against the assassination of @gaurilankesh
Rest in power, Gauri Lankesh#GauriLankesh pic.twitter.com/KIEioJUt1f
— Shehla Rashid (@Shehla_Rashid) 5 September 2017
Post Your Comments