
ബംഗളുരു: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചാംരാജ്പേട്ട് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മൃതസംസ്കാര ചടങ്ങിൽ നിരവധി പേര് പങ്കെടുത്തു. ഇന്നലെ വൈകിട്ടാണ് അക്രമികൾ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. പത്രിക എന്ന വാരികയുടെ സ്ഥാപക പത്രാധിപർ കൂടിയായ പരേതനായ പത്രാധിപർ പി. ലങ്കേഷിന്റെ മകളാണ്.
ഗൗരി ലങ്കേഷിന്റെ കണ്ണുകൾ അവരുടെ ആഗ്രഹപ്രകാരം ദാനം ചെയ്തതായി സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് അറിയിച്ചു.കർണാടകയിലെ വിവിധ പത്രങ്ങളിൽ ഇവർ ബിജെപിയെ വിമർശിച്ച് കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. യുക്തിവാദിയായിരുന്ന കൽബുർഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്.
Post Your Comments